
മരിയൻ കോളേജ് കട്ടിക്കാനത്ത് നടന്ന 7-ാമത് RAIN ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ (RiNFF) തൊടുപുഴ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾക്ക് അഭിമാനനേട്ടം. വിദ്യാർത്ഥികൾ നിർമ്മിച്ച 'ഫയർഫ്ലൈ' എന്ന ഷോർട്ട് ഫിലിമിനാണ് ഫെസ്റ്റിവലിലെ ഏറ്റവും ശ്രദ്ധേയമായ അവാർഡുകളിലൊന്നായ 'Crystal Butterfly Special Mention' പുരസ്‌കാരം ലഭിച്ചത്.
പ്രകൃതി സൗഹൃദപരമായ പ്രമേയങ്ങൾ മുൻനിർത്തിയാണ് ഷോർട്ട് ഫിലിം ഒരുക്കിയത്. കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മെർലിൻ അലക്സിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഈ നേച്ചർ ഫിലിം പൂർത്തിയാക്കിയത്.
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ നാഷണൽ സർവീസ് സ്കീം (NSS) വിദ്യാർത്ഥികൾ പങ്കെടുത്ത പ്രത്യേക വിഭാഗത്തിൽ മത്സരിച്ച 130-ഓളം ഷോർട്ട് ഫിലിമുകളിൽ നിന്നാണ് 'ഫയർഫ്ലൈ' ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.